ആര്‍കോം: എറിക്‌സ നേടി, മറ്റ് വായ് പാദാതാക്കള്‍ ആശങ്കയില്‍

കടക്കെണിയിലായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 462 കോടി രൂപ സ്വീഡിഷ് കമ്പനിയായ എറിക്‌സണിന് കൈമാറിയതോടെ അനില്‍ അംബാനി ജയില്‍ ശിക്ഷയില്‍ നി് രക്ഷപ്പെട്ടു . ഇത്രയും തുക നല്‍കി സഹായിച്ച ജ്യേഷ്ഠസഹോദരന്‍ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ ഭാര്യ നിതയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് അനില്‍ അംബാനി പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്.

author-image
online desk
New Update
ആര്‍കോം: എറിക്‌സ നേടി, മറ്റ് വായ് പാദാതാക്കള്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: കടക്കെണിയിലായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 462 കോടി രൂപ സ്വീഡിഷ് കമ്പനിയായ എറിക്‌സണിന് കൈമാറിയതോടെ അനില്‍ അംബാനി ജയില്‍ ശിക്ഷയില്‍ നി് രക്ഷപ്പെട്ടു . ഇത്രയും തുക നല്‍കി സഹായിച്ച ജ്യേഷ്ഠസഹോദരന്‍ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ ഭാര്യ നിതയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് അനില്‍ അംബാനി പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്.

ഇന്നലെ വരെയാണ് തുക നല്‍കാന്‍ അനില്‍ അംബാനിക്ക് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ ലഭിക്കുമായിരുന്നു . റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സംരംഭങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരം ലഭിക്കാനുള്ള തുക ലഭ്യമാകുന്നതില്‍ വീഴ്ച വന്നപ്പോഴാണ് എറിക്‌സ നിയമനടപടികളിലേക്ക് കടന്നത്.

റിലയന്‍സ് കമ്മ്യൂണിക്കേഷന് മൊത്തം 46000 കോടി രൂപയാണ് ബാധ്യതയുള്ളത്. കോടതി നടപടികളിലേക്ക് കടന്ന എറിക്‌സണ് മാത്രമാണ് ഇപ്പോള്‍ ലഭിക്കാനുള്ള തുക പലിശസഹിതം കിട്ടിയത്. എന്നല്‍ ഭീമമായ തുക ഇനിയും കമ്പനി കൊടുത്തു തീര്‍ക്കേണ്ടതുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം അനില്‍ അംബാനി പണം മടക്കി നല്‍കേണ്ട സ്ഥാപനങ്ങളുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഓഹരികള്‍ പണം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ഒരു ഓഹരിക്ക് 25 രൂപ എ നിലയില്‍ കൈമാറുമെ ധാരണയാണുണ്ടായിരുന്നത്. 2017ലെ ഈ ധാരണ നടപ്പായില്ല. തിങ്കളാഴ്ച ആര്‍കോം ഓഹരി വില നാല് രൂപ മാത്രമായിരുന്നു എന്നത് ശ്രദ്ധേയം.

കമ്പനിയെ പുനരുദ്ധരിക്കാന്‍ ആ വര്‍ഷം നടത്തിയ നീക്കങ്ങളും ഫലിച്ചില്ല. ബാധ്യതയുണ്ടാക്കു 2ജി, 3ജി മൊബൈല്‍ സേവനങ്ങള്‍,സ്‌പെക്ട്രം തുടങ്ങിയവ മുകേഷ് അംബാനിയുടെ കമ്പനിക്ക് വിറ്റഴിക്കാനും തീരുമാനിച്ചിരുു. എാല്‍ അനില്‍ അംബാനിക്ക് ജ്യേഷ്ഠന്‍ സഹായം നല്‍കിയതോടെ ഈ നീക്കം റദ്ദാക്കി. കോടതിയില്‍ പാപ്പര്‍ ഹര്‍ജിയുമായി ആര്‍കോം മുന്നോട്ട് പോയാല്‍ കുഴയും. വായ് പ നല്‍കിയ പണം എങ്ങനെ ഈടാക്കാം എന്നതിലിപ്പോഴും ദാതാക്കള്‍ക്ക് വ്യക്തതയില്ല.

ജിയോയുടെ കടന്നുവരവാണ് ടെലികോം സേവനങ്ങളുടെ നിരക്ക് കുറയ്ക്കുകയും അര്‍കോമിനെ കടക്കെണിയിലാക്കുകയും ചെയ്തത്. അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള ബിസിനസുകളില്‍ മുകേഷ് അംബാനിക്ക് താത്പര്യമുണ്ടാകും. എന്നാല്‍ അതിനായി ലേലത്തില്‍ മല്‍സരിക്കാനൊന്നും അദ്ദേഹം തയാറാകുമെന്നുറപ്പില്ല. ഈ സാഹചര്യത്തില്‍ നല്‍കിയ പണം എങ്ങനെ തിരികെപ്പിടിക്കാനാവുമെന്ന ആശങ്കയിലാണ് വായ് പാദാതാക്കള്‍.

ambani