മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ വരുമാനത്തില്‍ രണ്ട ദിവസം കൊണ്ട് ഉണ്ടായത് 29,000 കോടിയുടെ വര്‍ദ്ധനവ്. റിലയന്‍സിന്റെ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തിന ശേഷം കമ്പനിയുടെ ഓഹരി വില ഉയര്‍ന്നതാണ് അംബാനിക്ക് തുണയായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉള്ളത് മുകേഷ് അംബാനിക്കാണ.
ബുധനാഴച റിലയന്‍സ് ഓഹരികള്‍ 1,162 രൂപയിലാണ് വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച റിലയന്‍സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത് 1,288 രൂപയിലാണ്. ഇതോടെയാണ് അംബാനിക്ക് വന്‍ നേട്ടമുണ്ടായത്. ബ്ലുബെര്‍ഗിന്റെ പട്ടിക പ്രകാരം റിലയന്‍സ് ഇന്‍ഡസട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ 13ാം സ്ഥാനത്താണ്. ഏകദേശം 49.9 ബില്യണ്‍ ഡോളറാണ് മുകേഷ അംബാനിയുടെ ആസതി. 18 മാസത്തിനുള്ളില്‍ കടമില്ലാത്ത അവസ്ഥയിലേക്ക് റിലയന്‍സിനെ എത്തിക്കുമെന്ന ഓഹരി ഉടമകളുടെ യോഗത്തില്‍ അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിലയന്‍സ് ഓഹരികള്‍ക്ക് വലിയ കുതിപ്പുണ്ടായത്.