ഇന്ത്യാ പോസ്റ്റും, റെയില്‍വേയുമായി സഹകരിക്കാന്‍ ആമസോണ്‍

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയില്‍ ഇന്ത്യാ പോസ്റ്റും ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചുള്ള പദ്ധതികളാണ് ആമസോണ്‍ തയ്യാറാക്കിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
ഇന്ത്യാ പോസ്റ്റും, റെയില്‍വേയുമായി സഹകരിക്കാന്‍ ആമസോണ്‍

തിരുവനന്തപുരം: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്ഘടനയും കയറ്റുമതിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടേറെ പുതിയ പദ്ധതികളുമായി ആമസോണ്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയില്‍ ഇന്ത്യാ പോസ്റ്റും ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചുള്ള പദ്ധതികളാണ് ആമസോണ്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് ഇന്ത്യാ പോസ്റ്റുമായി ധാരണാ പത്രത്തില്‍ ആമസോണ്‍ ഒപ്പുവെയ്ച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ആമസോണ്‍ സംഭവ് സമ്മിറ്റിന്റെ നാലാം എഡിഷനിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ആമസോണ്‍ ഇന്ത്യാ എസ്‌വിപി & എമര്‍ജിങ് മാര്‍ക്കറ്റ്‌സ് അമിത് അഗര്‍വാള്‍ നടത്തിയത്.

 

കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും പ്രയോജനപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആമസോണിന് ഏറെ സന്തോഷമുണ്ട്. അതിനായി 2030 വരെയുള്ള കാലഘട്ടത്തിലേക്ക് 15 ബില്യണ്‍ ഡോളറിന്റെ മുതല്‍മുടക്കാണ് ആമസോണ്‍ അടുത്തകാലത്ത് പ്രഖ്യാപിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയില്‍ ആമസോണും പങ്കാളിയാകുമെന്ന് അമിത് അഗര്‍വാള്‍ വ്യക്തമാക്കി.

railway amazon Bussiness News India Post Imternational Deliveries