ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നൽകാനൊരുങ്ങി ആമസോൺ തലവൻ ജെഫ് ബെസോസ്

തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് ശതകോടീശ്വരനും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ്

author-image
Lekshmi
New Update
ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നൽകാനൊരുങ്ങി ആമസോൺ തലവൻ ജെഫ് ബെസോസ്

വാഷിംഗ്‌ടൺ: തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് ശതകോടീശ്വരനും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ്.കാലാവസ്ഥാ വ്യതിയാനം, ചാരിറ്റി. രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങള്‍ മുതലായവയ്ക്ക് പ്രയോജനപ്പെടുത്താനായി തന്റെ സമ്പത്തിന്റെ വലിയ ഭാഗം വിട്ടുനല്‍കുമെന്നാണ് ജെഫ് ബെസോസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഭിന്നതകൾക്കിടയിലും മനുഷ്യത്വത്തെ ചേർത്ത്പിടിക്കുന്നവരെ പിന്തുണക്കാൻ ഇതിലൂടെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ജീവിതകാലത്തു തന്നെ ഇത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ആദ്യമായാണ് ജെഫ് ബെസോസ് ഇത്തരമൊരു സംഭാവന ചെയ്യാനൊരുങ്ങുന്നത്.

തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന ലോകത്തിലെ നൂറുകണക്കിന് അതിസമ്പന്നരുടെ വാഗ്ദാനമായ ഗിവിങ് പ്ലെഡ്ജിൽ ജെഫ് ബെസോസ് ഒപ്പുവെക്കാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

 

 

jeff bezos amazon founder