കൊച്ചി: പ്രത്യേക പ്രമോഷണല്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. എല്ലാ ദക്ഷിണേന്ത്യന്‍ റൂട്ടുകളില്‍ നിന്നും ക്വാലാലംപൂരിലേക്കാണ്് പ്രത്യേക പ്രമോഷണല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്കായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിസ രഹിത യാത്രയുടെ പ്രയോജനം പരമാവധി യാത്രക്കാര്‍ക്ക് ലഭിക്കുന്നതിനായാണ് പുതിയ പ്രഖ്യാപനം. 2024 ഡിസംബര്‍ 24 വരെ എയര്‍ ഏഷ്യയുടെ സൂപ്പര്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി പ്രത്യേക പ്രമോഷണല്‍ നിരക്കില്‍ ഫ്ളൈറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ക്വാലാലംപൂരിലേക്ക് നികുതി, ഇന്ധന സര്‍ചാര്‍ജ്, മറ്റ് ഫീസ് എന്നിവ ഉള്‍പ്പെടെ 4,999 രൂപയാണ് നിരക്ക്. കൂടാതെ ഫെബ്രുവരിയില്‍ പുതുതായി ആരംഭിക്കുന്ന തിരുവനന്തപുരം ക്വലാലംപൂര്‍ വിമാന സര്‍വീസിനും ഓഫര്‍ ബാധകമായിരിക്കും.
ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളില്‍ ഹ്രസ്വദൂര, ഇടത്തരം വിമാനക്കമ്പനികള്‍ വഴി ഇന്ത്യയില്‍ നിന്ന് മലേഷ്യയിലേക്ക് നേരിട്ട് എട്ട് സര്‍വീസുകളാണ് എയര്‍ ഏഷ്യ നടത്തുന്നത്. പുതുവര്‍ഷത്തില്‍ ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയില്‍ പ്രതിവര്‍ഷം 1.5 ദശലക്ഷം സീറ്റുകള്‍ വരെ ഉള്‍ക്കൊള്ളുന്ന 69 പ്രതിവാര ഫ്ളൈറ്റുകള്‍ പുതുതായി എയര്‍ ഏഷ്യ ആരംഭിക്കും.