ആധാര്‍ കാര്‍ഡ് പുതുക്കല്‍ ജുണ്‍ 14 വരെ നീട്ടി

ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി.

author-image
anu
New Update
ആധാര്‍ കാര്‍ഡ് പുതുക്കല്‍ ജുണ്‍ 14 വരെ നീട്ടി

 

ന്യൂഡല്‍ഹി:ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയത്.
ഇതുവരെ അപ്ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം.

മാര്‍ച്ച് 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തിയതി ദീര്‍ഘിപ്പിച്ചത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവധി തീര്‍ന്നിട്ടില്ലാത്ത പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്, കിസാന്‍ പാസ്ബുക്ക്, ഭിന്നശേഷി കാര്‍ഡ് തുടങ്ങിയവ പരിഗണിക്കും.

പേര് തെളിയിക്കുന്നതിന് പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ്, മെഡിക്ലെയിം കാര്‍ഡ് തുടങ്ങിയ ഫോട്ടോ പതിച്ച രേഖകളും വിലാസത്തിന് ഫോട്ടോപതിച്ച ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി, വെള്ളം, ടെലിഫോണ്‍, പാചകവാതകം എന്നിവകളുടെ ബില്ലുകള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയുടെ രേഖകളും ഉപയോഗപ്പെടുത്താം.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം.

business updation adharcard