ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പ് നടത്തും; ടെൻഡർ നേടി കമ്പനി

ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പ് നടത്തും.ഇതുമായി ബന്ധപ്പെട്ട ടെൻഡർ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പ്രൊപ്പർട്ടീസ് നേടി

author-image
Lekshmi
New Update
ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പ് നടത്തും; ടെൻഡർ നേടി കമ്പനി

 

മുംബൈ: ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പ് നടത്തും.ഇതുമായി ബന്ധപ്പെട്ട ടെൻഡർ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പ്രൊപ്പർട്ടീസ് നേടി.നവംബർ 29നാണ് ചേരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ ലേല അപേക്ഷകൾ ക്ഷണിച്ചത്.

ഏറ്റവും കൂടുതൽ തുക പദ്ധതിക്കായി മുടക്കുന്നവർക്ക് ലേലത്തിനുള്ള അവസരം നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.അദാനി ഗ്രൂപ്പിന് പുറമേ നമാൻ, ഡി.എൽ.എഫ് എന്നീ കമ്പനികളും ലേലത്തിനായി അപേക്ഷ നൽകിയിരുന്നു. ഒടുവിൽ അദാനി ഗ്രൂപ്പിന് നറുക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ 15 വർഷമായി ചേരിയുടെ വികസനം നടത്താൻ പലരും ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.20,000 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകും. 17 വർഷത്തിനുള്ളിലാണ് പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.

 

Adani Group dharavi project