കൊച്ചി: കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാപക മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യനെ തൃശൂര്‍ ആസ്ഥാനമാക്കിയുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ചെയര്‍മാനായി നിയമിച്ചു.
നവംബര്‍ 2 മുതല്‍ കുര്യനെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിച്ചത് ആര്‍ബിഐ അംഗീകരിച്ചതായി ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു.
സലീം ഗംഗാധരന് നവംബര്‍ 1 ന് നോണ്‍ എക്സിക്യൂട്ടീവ് പാര്‍ട്ട് ടൈം ചെയര്മാന് സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിനാലാണ് ഈ നിയമനം.