ന്യൂഡല്‍ഹി: യു പി ഐ പണമിടപാടുകള്‍ക്കുള്ള പ്രതിദിന പരിധി ഉയര്‍ത്താന്‍ തീരുമാനം. വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാടുകള്‍ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബര്‍ 10 മുതല്‍ നടപ്പിലാക്കണമെന്ന് നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നിര്‍ദ്ദേശം നല്‍കി.
വ്യക്തിഗത ഇടപാടുകള്‍ക്ക് പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാല്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്, ഇന്‍ഷുറന്‍സ്, ചില ബില്‍ പേയ്മെന്റുകള്‍ അടക്കമുള്ളവയില്‍ പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ ഇടപാടിനുള്ള യുപിഐ (അസ്ബ) പരിധി 5 ലക്ഷം രൂപയാണ്.
അതായത് ഐപിഒയില്‍ പങ്കെടുക്കുന്നതിനായി യുപിഐ വഴി 5 ലക്ഷം രൂപ വരെ ഒറ്റയടിക്ക് നിക്ഷേപിക്കാം. പ്രതിദിന പരിധിയില്‍ അതത് ബാങ്കുകള്‍ക്കും യുപിഐ ആപ്പുകള്‍ക്കും ആവശ്യമായ മാറ്റം വരുത്താന്‍ അവകാശമുണ്ട്.