അദാനി എന്റെര്‍പ്രൈസസ് എഫ്പിഒയില്‍ അദാനിയെ രക്ഷിക്കാന്‍ എത്തിയത് രണ്ട് ഇന്ത്യന്‍ ഭീമന്‍മാര്‍.
സജ്ജന്‍ ജിന്‍ഡാലും സുനില്‍ മിത്തലും അദാനി എന്റെര്‍പ്രൈസസിന്റെ ഫോളോ-ഓണ്‍ ഓഫറില്‍ രക്ഷയ്‌ക്കെത്തിയത്. ഇതിനെ തുടര്‍ന്നാണ് അദാനിയുടെ മുന്‍നിര സ്ഥാപനത്തിന്റെ എഫ്പിഒ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. അദാനി എന്റെര്‍പ്രൈസസ് ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ 20000 കോടി രൂപയാണ് സമാഹരിച്ചത്.
ഓഹരികള്‍ വാങ്ങാനുള്ള നിക്ഷേപങ്ങള്‍ അവരുടെ വ്യക്തിഗത ഫണ്ടുകളില്‍ നിന്നാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ ലിസ്റ്റഡ് ബിസിനസുകളായ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് എന്നിവ പോലെയുള്ളവയില്‍ നിന്നുള്ള ഫണ്ടുകള്‍ ഇതിനായി ഉപയോഗിച്ചിട്ടില്ല. ജിന്‍ഡാല്‍ ഏകദേശം 30 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ മിത്തല്‍ എത്ര തുകയ്ക്കാണ് വാങ്ങിയതെന്നത് വ്യക്തമാക്കിയിട്ടില്ല.
ജിന്‍ഡാലിന്റെ ജെഎസ്ഡബ്ല്യു, മിത്തലിന്റെ ഭാരതി എന്നിവയുടെ പ്രതിനിധികള്‍ അദാനി ഓഹരി വില്‍പ്പനയെ കുറിച്ചും ഓഹരികള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചും പ്രതികരിച്ചിട്ടില്ല.