വിപണിയിൽ പ്രതിഫലിച്ചത് വളർച്ചയുടെ കുറഞ്ഞ പ്രതീക്ഷ : നിഫ്റ്റി 15,700ന് താഴെ ക്ലോസ്ചെയ്തു

നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലായി. രാജ്യത്തിന്റെ വളർച്ചാ പ്രതീക്ഷ 10.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി കുറച്ചതും വിപണിയുടെ കരുത്ത് ചോർത്തി.

author-image
anilpayyampalli
New Update
വിപണിയിൽ പ്രതിഫലിച്ചത് വളർച്ചയുടെ കുറഞ്ഞ പ്രതീക്ഷ : നിഫ്റ്റി 15,700ന് താഴെ ക്ലോസ്ചെയ്തു

മുംബൈ: റിസർവ് ബാങ്ക് ആറാംതവണയും നിരക്കിൽ മാറ്റംവരുത്താതിരുന്നത് വിപണിയിൽ പ്രതിഫലിച്ചു.

നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലായി. രാജ്യത്തിന്റെ വളർച്ചാ പ്രതീക്ഷ 10.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി കുറച്ചതും വിപണിയുടെ കരുത്ത് ചോർത്തി.

സെൻസെക്‌സ് 132.38 പോയന്റ് നഷ്ടത്തിൽ 52,100.05ലും നിഫ്റ്റി 20.10 പോയന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1832 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1279 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല.

നെസ് ലെ, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ടാറ്റ മോട്ടോഴ്‌സ്, ഗ്രാസിം, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ബാങ്ക്, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

 

 

 

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കും മറ്റു മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. പനി, പേശിവേദന, തലവേദന, വയറുവേദന. ഛർദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാൽ രോഗം പൂർണമായും ഭേദമാക്കാം. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

 

 

 

 

 

the nifty below 15700