കൊച്ചി: ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍.) ആലുവയില്‍ പുതിയ വിവാന്ത ഹോട്ടല്‍ ആരംഭിക്കുന്നു. 95 മുറികളുള്ള ആലുവയിലെ പുതിയ ഹോട്ടലില്‍ ഓള്‍ ഡേ ഡൈനര്‍, ബാര്‍, 4500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബാങ്ക്വറ്റ് ഹാള്‍, നീന്തല്‍ കുളം, ജിം സ്പാ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വിവാന്ത ബ്രാന്‍ഡിലുള്ള കൊച്ചിയിലെ ആദ്യ ഹോട്ട ലായിരിക്കും ഇതെന്ന് കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഡവലപ്മെന്റ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്റ് സുമ വെങ്കിടേഷ് പറഞ്ഞു. കൊച്ചിയില്‍ ഐ.എച്ച്.സി.എല്ലിന്റെ ഏഴാമത്തെ ഹോട്ടലാണിത്.
താജ്, സെലക്ഷന്‍സ്, വിവാന്ത, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകളിലായി 12 ഹോട്ടലുകളാണ് ഐ.എച്ച്. സി.എല്ലിന് (താജ് ഹോട്ടല്‍സ്) കേരളത്തില്‍
നിലവിലുള്ളത്. ആറെണ്ണം കൂടി അവതരിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായാണ് ആലുവയില്‍ പുതിയ വിവാന്ത എത്തുന്നത്. ഡ്യൂണ്‍സ് ഹോട്ടല്‍സ് ഗ്രൂപ്പ് ഉടമ കെ.എം. അബ്ദുല്‍ ലത്തീഫിന്റെ കെട്ടിടത്തിലാണ് ആലുവയിലെ വിവാന്ത ഹോട്ടല്‍ ഒരുങ്ങുന്നത്. എറണാകുളം എം.ജി. റോഡില്‍ ഈയിടെ തുടങ്ങിയ ജിഞ്ചര്‍ ഹോട്ടലും അദ്ദേഹവുമായി സഹകരിച്ചായിരുന്നു ആരംഭിച്ചത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന് സിയാല്‍ താജ് ഹോട്ടലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍, മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ്വേ എന്നിവയുടെ നവീകരണവും പുരോഗമിക്കുകയാണ്.
കേരളത്തില്‍ താജ് ബ്രാന്‍ഡില്‍ ബേക്കല്‍, കുമരകം, വെല്ലിങ്ടണ്‍ ഐലന്‍ഡ് (കൊച്ചി), കോവളം, വയനാട് എന്നിവിടങ്ങളിലും സെലക്ഷന്‍സ് ബ്രാന്‍ഡില്‍ വര്‍ക്കലയിലും വിവാന്ത ബ്രാന്‍ഡില്‍ തിരുവനന്തപുരത്തുമാണ് നിലവില്‍ ഹോട്ടലുകളുള്ളത്.
ഇതിനുപുറമെ, ജിഞ്ചര്‍ ബ്രാന്‍ഡില്‍ കളമശ്ശേരി, എറണാകുളം എം.ജി. റോഡ്, നച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലും ഗേറ്റ് വേ ബ്രാന്‍ഡില്‍ കൊച്ചി മറൈന്‍ഡ്രൈവ്, കോഴിക്കോട് ബീച്ച് റോഡ് എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. ഇതിനുപുറമെ, അമ എന്ന ബ്രാന്‍ഡില്‍ ഒരു ഡസനോളം ഹോംസ്റ്റേ-ബംഗ്ലാവുകളുമുണ്ട്.