ഓഹരി വിപണി ആരംഭം നേട്ടത്തോടെ; നിഫ്റ്റി 15,700ന് മുകളിൽ

ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്.

author-image
Aswany mohan k
New Update
ഓഹരി വിപണി ആരംഭം നേട്ടത്തോടെ; നിഫ്റ്റി 15,700ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ ആരംഭം നേട്ടത്തോടെ. നിഫ്റ്റി 15,700 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. മറ്റ് ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

ടെക് മഹീന്ദ്ര, പവർഗ്രിഡ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

കൊട്ടക് ബാങ്ക്, ബജാജ് ഫിൻസർവ്, നെസ് ലെ, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

സെൻസെക്‌സ് 160 പോയന്റ് നേട്ടത്തിൽ 52,102ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 15,686ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്.

stock market