നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി; സെൻസെക്‌സിൽ 334 പോയന്റ് നഷ്ടം: നിഫ്റ്റി 15,635ൽ ക്ലോസ്‌ചെയ്തു

എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്-സ്‌മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനം താഴ്ന്നു. വിപണിയിലെ സമ്മർദം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 72.97 നിലവാരത്തിലാണ് രൂപ ക്ലോസ്‌ചെയ്തത്.

author-image
Aswany mohan k
New Update
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി; സെൻസെക്‌സിൽ 334 പോയന്റ് നഷ്ടം: നിഫ്റ്റി 15,635ൽ ക്ലോസ്‌ചെയ്തു

മുംബൈ: ആരംഭത്തിലെ നേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. നിഫ്റ്റി 15,650ന് താഴെയെത്തി.

ഉച്ചയ്ക്ക്‌ശേഷം പൊതുമേഖല ബാങ്ക്, ഓട്ടോ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്.

സെൻസെക്‌സ് 333.93 പോയന്റ് താഴ്ന്ന് 51,941.64ലിലും നിഫ്റ്റി 104.70 പോയന്റ് നഷ്ടത്തിൽ 15,635.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1697 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1425 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 139 ഓഹരികൾക്ക് മാറ്റമില്ല.

എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്-സ്‌മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനം താഴ്ന്നു. വിപണിയിലെ സമ്മർദം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 72.97 നിലവാരത്തിലാണ് രൂപ ക്ലോസ്‌ചെയ്തത്.

ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ശ്രീ സിമെന്റ്‌സ്, എൽആൻഡിടി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

പവർഗ്രിഡ് കോർപ്, എസ്ബിഐ ലൈഫ്, എൻടിപിസി, ടൈറ്റാൻ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

sensex