ന്യൂഡല്‍ഹി: വേഗത്തിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളും മധ്യവര്‍ഗ കുടുംബങ്ങളുടെ വളര്‍ച്ചയുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും 2030ഓടെ രാജ്യം സമ്പദ്വ്യവസ്ഥയില്‍ രാജ്യം മൂന്നാം സ്ഥാനത്തെത്തുമെന്നും ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ്.
ജര്‍മനിയേയും ജപ്പാനേയും പിന്തള്ളി യുഎസിന്റേയും ചൈനയുടേയും പിന്നിലെത്തും. ആ കാലഘട്ടത്തില്‍ സമ്പദ്വ്യവസ്ഥ 2022 ലെ 3.5 ട്രില്ല്യണിന്റെ ഇരട്ടിയായി 7.3 ട്രില്ല്യണിലെത്തുമെന്നും സാമ്പത്തിക വിവര സേവന സ്ഥാപനം അറിയിച്ചു.
2020ല്‍ യുകെയെ മറികടന്ന് ഇന്ത്യ നിലവില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. 'അതിവേഗം വളരുന്ന മധ്യവര്‍ഗ കുടുംബങ്ങളാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട വസ്തുത. ഇത് ഉപഭോക്തൃ ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.'- എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ചീഫ് ഇക്കണോമിസ്റ്റ് (ഏഷ്യ പസഫിക്) രാജീവ് ബിശ്വാസ് ഈ ആഴ്ച ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ഇ-കൊമേഴ്സിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അടുത്ത 10 വര്‍ഷത്തില്‍ റീട്ടെയില്‍ ഉപഭോക്തൃ വിപണിയുടെ ഭൂദൃശ്യത്തെ മാറ്റും.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2026ല്‍ ജര്‍മ്മനിയേയും 2027 ല്‍ ജപ്പാനേയും മറികടക്കുമെന്നും 2028 ഓടെ 6 ട്രല്ല്യണിലെത്തുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര നാണയനിധി.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.6% വളര്‍ച്ച രേഖപ്പെടുത്തുമെന്നും അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ വളര്‍ച്ച ശരാശരി 6.3% ആകുമെന്നും എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്രവചിക്കുന്നു.
വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി), പര്‍ച്ചേസിംഗ് മാനേജര്‍ സൂചിക (പിഎംഐ) തുടങ്ങിയ ഉയര്‍ന്ന ഫ്രീക്വന്‍സി സൂചകങ്ങള്‍ സ്ഥാപനം നടത്തിയ സര്‍വേകള്‍ വളര്‍ച്ചയുടെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു.
ഈ മാസം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഐഐപി ഓഗസ്റ്റില്‍ 10.3% ഉയര്‍ന്നു. 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.നാണയപ്പെരുപ്പം മൂലമുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ നിയന്ത്രിക്കുന്നതും ബിശ്വാസ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5% ആയി കുറഞ്ഞു, മുന്‍ മാസത്തെ 6.8% ല്‍ നിന്ന് കുറഞ്ഞു.