സെന്‍സെക്‌സ് 212.33 പോയന്റ് നേട്ടത്തില്‍

ഓഹരി സൂചികകള്‍ രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു.ബിഎസ്‌ഇയിലെ 1105 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1508 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.സെന്‍സെക്‌സ് 212.33

author-image
BINDU PP
New Update
സെന്‍സെക്‌സ് 212.33 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു.ബിഎസ്‌ഇയിലെ 1105 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1508 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.സെന്‍സെക്‌സ് 212.33 പോയന്റ് ഉയര്‍ന്ന് 34713.60ലും നിഫ്റ്റി 47.20 പോയന്റ് നേട്ടത്തില്‍ 10617.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ലുപിന്‍, ഭാരതി എയര്‍ടെല്‍, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ,ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

SENSUS