കൊല്‍ക്കത്ത: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ 20,000 കോടി നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനി ഉടമ മുകേഷ് അംബാനി.
'റിലയന്‍സിന്റെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ബംഗാള്‍. മുഖ്യമന്ത്രി മമത ബാനര്‍ജി എന്നെ ക്ഷണിച്ചതിന് ശേഷം, പശ്ചിമ ബംഗാളില്‍ റിലയന്‍സ് 45,000 കോടിയോളം നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ 20,000 കോടിയിലധികം നിക്ഷേപം നടത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,'' അംബാനി പറഞ്ഞു.
ജിയോ 5ജി സൊല്യൂഷനുകള്‍ വഴിയുള്ള ഡിജിറ്റല്‍ ലൈഫ് സൊല്യൂഷസ്, റിലയന്‍സ് റീട്ടെയില്‍, ബയോ എനര്‍ജി എന്നിങ്ങനെ മൂന്ന് മേഖലകളിലായിരിക്കും നിക്ഷേപമെന്ന് ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് (ബിജിബിഎസ്) ന്റെ ഏഴാം പതിപ്പില്‍ അംബാനി പറഞ്ഞു.
സംസ്ഥാനത്ത് 98.8% ജനസംഖ്യാ കവറേജും കൊല്‍ക്കത്തയില്‍ 100% കവറേജും ജിയോ നേടിയിട്ടുണ്ടെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സിബിജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റുകള്‍ പശ്ചിമ ബംഗാളില്‍ സ്ഥാപിക്കാനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പദ്ധതിയുണ്ട്.
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 100 സിബിജി പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 5.5 ദശലക്ഷം ടണ്‍ കാര്‍ഷിക അവശിഷ്ടങ്ങളും ജൈവ മാലിന്യങ്ങളും ഉപയോഗിക്കുന്നതുവഴി ഏകദേശം 2 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കാനാകും.
2023 അവസാനത്തോടെ രാജ്യത്ത് 5ഏ സേവനങ്ങള്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ റീട്ടെയില്‍ സ്റ്റോറുകളുടെ എണ്ണം 1,000 ല്‍ നിന്ന് 1,200 ആയി ഉയരുമെന്നും കമ്പനി 5.5 ലക്ഷം കിരാന സ്റ്റോറുകള്‍ ജിയോമാര്‍ട്ടിന്റെ കീഴില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അംബാനി പറഞ്ഞു.