ചാറ്റ് ജിപിടിയ്ക്ക് പുതിയ എതിരാളിയായി റിലയന്‍ ജിയോയുടെ 'ഭാരത് ജിപിടി'

'ഭാരത് ജിപിടി' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്ട് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയും റിലയന്‍സ് ജിയോയും.

author-image
Priya
New Update
ചാറ്റ് ജിപിടിയ്ക്ക് പുതിയ എതിരാളിയായി റിലയന്‍ ജിയോയുടെ 'ഭാരത് ജിപിടി'

മുംബൈ: 'ഭാരത് ജിപിടി' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്ട് വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയും റിലയന്‍സ് ജിയോയും.

റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനിയാണ് വിവരം പുറത്ത് വിട്ടത്. ബുധനാഴ്ച ഐഐടി-ബിയുടെ ടെക്ഫെസ്റ്റില്‍ സംസാരിക്കവെ ടെലിവിഷനുകള്‍ക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാനുള്ള റിലയന്‍സ് ജിയോയുടെ പദ്ധതികളെക്കുറിച്ചും അദ്ദേഹം സൂചന നല്‍കി.

'ഭാരത് ജിപിടി പ്രോഗ്രാം ആരംഭിക്കുന്നതിനായി ഐഐടി ബോംബെയുമായി ചേര്‍ന്ന് ഞങ്ങള്‍ ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ സ്ഥാപനത്തിനുള്ളില്‍ നിന്ന് മാത്രമല്ല, ഞങ്ങളുടെ എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആരംഭിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു,' അംബാനി പറഞ്ഞു.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളെയും പരിവര്‍ത്തനം ചെയ്യുമെന്ന് ഊന്നിപ്പറഞ്ഞു.ഏതൊരു സംരംഭങ്ങള്‍ക്കും 5ജി സ്റ്റാക്ക് ഉള്‍പ്പെടുന്ന 5ജി സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ റിലയന്‍സ് ജിയോ വളരെ ആവേശത്തിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

reliance jio BharatGPT