റിലയന്‍സ് എനര്‍ജി ബിസിനസിലേയ്ക്ക്; ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 ന് വിപണിയില്‍

റിലയന്‍സ് എനര്‍ജി ബിസിനസിലേയ്ക്ക് കടക്കുന്നതായി ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. 44-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ഏറ്റവും വലിയ എണ്ണകയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയര്‍മാനും പ്രമുഖ നിക്ഷേപകനുമായ യാസിര്‍ അല്‍ റുമയ്യാനെ റിലയന്‍സിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു.

author-image
Web Desk
New Update
റിലയന്‍സ് എനര്‍ജി ബിസിനസിലേയ്ക്ക്; ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 ന് വിപണിയില്‍

മുംബൈ: റിലയന്‍സ് എനര്‍ജി ബിസിനസിലേയ്ക്ക് കടക്കുന്നതായി ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു.
44-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ഏറ്റവും വലിയ എണ്ണകയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയര്‍മാനും പ്രമുഖ നിക്ഷേപകനുമായ യാസിര്‍ അല്‍ റുമയ്യാനെ റിലയന്‍സിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു.

പ്രതിസന്ധിയുടെകാലത്തും റെക്കോഡ് വരുമാനം നേടാന്‍ കമ്പനിക്കായതായി ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. 5,40,000 കോടിയാണ് വരുമാനയിനത്തില്‍ കമ്പനിക്ക് ലഭിച്ചത്. കണ്‍സ്യൂമര്‍ ബിസിനസില്‍ നിന്നുള്ള വരുമാനത്തിലാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ജിയോയും ഗൂഗിളും ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ വികസിപ്പിച്ച ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് പുറത്തിറക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ച പ്രത്യേക ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണാണ് ജിയോ ഫോണ്‍ നെക്സ്റ്റ്. ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ ലോകം ഇതോടെ വിശാലമാകുമെന്നും അംബാനി അവകാശപ്പെട്ടു. വോയ്സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്‌ക്രീന്‍ ടെക്സ്റ്റ്, ലാംഗ്വേജ് ട്രാന്‍സലേഷന്‍, സ്മാര്‍ട്ട് കാമറ, ഓഗ്മെന്റഡ് റിയാല്‍റ്റി എന്നീ ഫീച്ചറുകളുള്ള ഫോണ്‍ കുറഞ്ഞ വിലയിലാകും വിപണിയിലെത്തിക്കുക. ഇപ്പോഴും 2ജിയില്‍ തുടരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അത്യാധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വിലകുറഞ്ഞ 4ജി സ്മാര്‍ട്ഫോണ്‍ ജിയോ പുറത്തിറക്കുന്നത്.

ഹരിത ഊര്‍ജമേഖലയിലേയ്ക്കുകൂടി റിലയന്‍സ് ബിസിനസ് വ്യാപിപ്പിക്കുന്നു. ജാംനഗറില്‍ 5000 ഏക്കറില്‍ ധീരുബായ് അംബാനി ഗ്രീന്‍ എനര്‍ജി കോപ്ലക്സ് സ്ഥാപിക്കും. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

സോളാര്‍ എനര്‍ജിമേഖലയിലാകും പദ്ധതികള്‍. എനര്‍ജി സ്റ്റോറേജ് ബാറ്ററി ഫാക്ടറിയും അതോടൊപ്പമുണ്ടാകും. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാനവും ലക്ഷ്യമിടുന്നു. മുന്നുവര്‍ഷംകൊണ്ട് ഊര്‍ജമേഖലയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

india reliance industries