ഡോകോമോയുടേയും ടാറ്റ സണ്‍സിന്റേയും തർക്കം തീർക്കാൻ മുൻപന്തിയിൽ നിന്നത് രത്തന്‍ ടാറ്റ

മൊബൈല്‍ ഫോണ്‍ മേഖലയിലെ ജപ്പാന്‍ കമ്പനി ഡോകോമോയുമായുള്ള ടാറ്റ സണ്‍സിന്റെ തര്‍ക്കം തീർക്കാൻ മുൻപന്തിയിൽ നിന്നത് രത്തന്‍ ടാറ്റ. മാസങ്ങളോളം നീണ്ട നിയമ നടപടികളില്‍ ഗ്രൂപ്പിന്റെ എമിററ്റസ് ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയും ടാറ്റ ട്രസ്റ്റും അതൃപ്തരായിരുന്നു.

author-image
Greeshma G Nair
New Update
ഡോകോമോയുടേയും ടാറ്റ സണ്‍സിന്റേയും തർക്കം തീർക്കാൻ മുൻപന്തിയിൽ നിന്നത് രത്തന്‍ ടാറ്റ

മുംബൈ: മൊബൈല്‍ ഫോണ്‍ മേഖലയിലെ ജപ്പാന്‍ കമ്പനി ഡോകോമോയുമായുള്ള ടാറ്റ സണ്‍സിന്റെ തര്‍ക്കം തീർക്കാൻ മുൻപന്തിയിൽ നിന്നത് രത്തന്‍ ടാറ്റ. മാസങ്ങളോളം നീണ്ട നിയമ നടപടികളില്‍ ഗ്രൂപ്പിന്റെ എമിററ്റസ് ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയും ടാറ്റ ട്രസ്റ്റും അതൃപ്തരായിരുന്നു.

മിസ്ത്രിയും ടാറ്റ ഗ്രൂപ്പുമായി ദേശീയ കമ്പനി ലോ ട്രൈബ്യൂണലില്‍ നടക്കുന്ന കേസില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരങ്ങള്‍.കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ലണ്ടനിലെ അന്തര്‍ദേശീയ തര്‍ക്കപരിഹാര കോടതിയില്‍ ഡോകോമോ നല്‍കിയ പരാതിയില്‍ അവര്‍ക്ക് അനുകൂലമായി വിധി വന്നു. ടാറ്റ 7,800 കോടിയോളം രൂപ നല്‍കണമെന്നായിരുന്നു ഉത്തരവ്.

ഈ തുക കെട്ടിവയ്ക്കാനായിരുന്നു ടാറ്റ ട്രസ്റ്റ് തീരുമാനിച്ചത്. അവരുടെ അഭിഭാഷകന്‍ ഡാരിയസ് ഖമ്പാത്തയോട് ഇതിനു നിര്‍ദേശിച്ചു. നിയമങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു ടാറ്റ ട്രസ്റ്റിന്റെ നിലപാട്.

Ratan Tata