മുംബൈ: ജീവകാരുണ്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് ആര്‍എസ്എസ് അനുബന്ധ സംഘടനയായ സേവാഭാരതി 'സേവാ രത്‌ന' നല്‍കി ആദരിച്ചു. എന്നാല്‍ ചടങ്ങില്‍ രത്തന്‍ ടാറ്റയ്ക്ക് പങ്കെടുക്കാനായില്ല.
രത്തന്‍ ടാറ്റയ്ക്ക് പുറമെ ചലസാനി ബാബു രാജേന്ദ്ര പ്രസാദിനും സേവാ രത്‌ന ബഹുമതി ലഭിച്ചു. സാമൂഹ്യ പ്രവര്‍ത്തനത്തിലെ വിലമതിക്കാനാവാത്ത സംഭാവനകള്‍ പരിഗണിച്ചും സാമൂഹിക വികസനത്തിന് ഫണ്ട് നല്‍കിയതിനുമാണ് ബഹുമതി. ചടങ്ങില്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിംഗ്(റിട്ടയേര്‍ഡ് പങ്കെടുത്തു. ചടങ്ങില്‍ മറ്റ് 24 പേരെയും സ്ഥാപനങ്ങളെയും നിസ്വാര്‍ത്ഥ സാമൂഹിക സേവനത്തിന് അവാര്‍ഡ് നല്‍കി ആദരിച്ചതായി സേവാഭാരതി പ്രസ്താവനയില്‍ അറിയിച്ചു.