തിരുവനന്തപുരം: പ്രമുഖ വസ്ത്ര നിര്‍മാണ ബ്രാന്‍ഡായ പോത്തീസ് ഗ്രൂപ്പിന്റെ ജൂവലറി ഷോറും പോത്തീസ് സ്വര്‍ണമഹല്‍ തിരുവനന്തപുരത്ത് എം.ജി. റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. പോത്തീസ് ഗ്രൂപ്പ് സി.എം.ഡി. രമേശ് പോത്തി ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തില്‍ തന്നെ കൂടുതല്‍ പ്രധാന കേന്ദ്രങ്ങളില്‍ ജുവലറികള്‍ തുടങ്ങുമെന്ന് രമേഷ് പോത്തി പറഞ്ഞു.ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മി മുഖ്യാതിഥിയായിരുന്നു.നാല് നിലകളിലായി 40000 ചതുരശ്ര അടി ഷോറൂമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
ഏറ്റവും താഴെ മാലകളുടെയും കമ്മലിന്റെയും മോതിരത്തിന്റെയും എല്ലാ മോഡലുകളുടെയും ശേഖരമുണ്ട്. ഒന്നാം നിലയില്‍ നെക്ലേസിന്റെയും വളകളുടെയും കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടാം നിലയില്‍ ഡയമണ്ടും പ്ലാറ്റിനവും കൊണ്ട് നിര്‍മിച്ച ആഭരണങ്ങളുടെയും ആന്റിക് ജൂവലറിയുടെയും ശേഖരം. മൂന്നാം നിലയില്‍ വെള്ളിയാഭരണങ്ങളുമാണ് പോത്തീസ് മഹലിന്റെ മാറ്റുകൂട്ടുന്നത്.
തവണ വ്യവസ്ഥയില്‍ പണം അടയ്ക്കാവുന്ന സ്വര്‍ണസുഭിക്ഷം പോലെയുള്ള പദ്ധതികളും പോത്തീസ് സ്വര്‍ണ മഹലിലുണ്ട്. ചെന്നൈ, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ജൂവലറി ഷോറൂമുകളുള്ള പോത്തീസ് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ ചുവടുവയ്പാണ് സ്വര്‍ണ മഹല്‍.
പോത്തീസ് ഗ്രൂപ്പ് കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. രണ്ടുനിലകളിലായി വിശാലമായ പാര്‍ക്കിങ് സൗകര്യവും ഷോറൂമില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.