കുറഞ്ഞ അടവില്‍ മികച്ച റിട്ടേണ്‍, അതാണ് നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഓരോരുത്തരുടേയും മനസിലേക്ക് എത്തുന്നത്. മ്യൂച്വല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങളില്‍ അത്തരം സാധ്യതകളുണ്ടെങ്കിലും സുരക്ഷിത നിക്ഷേപത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. അത്തരക്കാര്‍ക്ക് തുടങ്ങാന്‍ പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ സ്‌കീം.
നിക്ഷേപത്തിനൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി നല്‍കുന്നൊരു പദ്ധതിയാണ് ഇത്. മാസത്തില്‍ 1500 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ 35 ലക്ഷം രൂപ ലഭിക്കുമെന്ന് ഉറപ്പാണ്.19 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. നാല് രീതിയില്‍ പ്രീമിയം അടയ്ക്കാം. പ്രതിമാസമോ, ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം.
പ്രീമിയം അടവ് കാലാവധി 55, 58, 60 എന്നിങ്ങനെ ഏതെങ്കിലും വയസില്‍ ക്രമീകരിക്കാം. സ്‌കീമില്‍ അഷ്വര്‍ ചെയ്തിട്ടുള്ള ചുരുങ്ങിയ തുക 10,000 രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുക 10 ലക്ഷം രൂപ വരൊണ്. പ്രീമിയം അടയ്ക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.19ാം വയസില്‍ 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയുള്ള ഗ്രാം സുരക്ഷ യോജനയില്‍ ചേരുന്ന ഒരു വ്യക്തി 60 വയസ് വരെ പ്രതിമാസം 1411 രൂപ അടയ്ക്കണം.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 34.60 ലക്ഷം രൂപ റിട്ടേണ്‍ ലഭിക്കും. ഗ്രാം സുരക്ഷാ സ്‌കമീല്‍ ചേര്‍ന്ന് 4 വര്‍ഷത്തിന് ശേഷം ഉപഭോക്താവിന് വായ്പയ്ക്ക് യോഗ്യതയുമുണ്ട്.