വ്യക്തമായ ആസൂത്രണത്തിലൂടെ ഓരോ വീട്ടമ്മയ്ക്കും ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയും. രണ്ടായിരം മുതല്‍ നാലായിരം വരെ ചെലവു ചുരുക്കാന്‍ വീട്ടുകാരികള്‍ക്കു കഴിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനായി ചില കുറുക്കുവഴികള്‍ ഇതാ.
ആവശ്യം, അത്യാവശ്യം, അനാവശ്യം ഇങ്ങലെ ഇങ്ങനെ സാധനങ്ങള്‍ വാങ്ങുന്നതിനു ഒരു ലിസ്റ്റ് തയ്യാറക്കുക. അത്യാവശ്യമുള്ളസാധനങ്ങള്‍ വാങ്ങാന്‍ പരിഗണന കൊടുക്കുക. അനാവശ്യസാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക
ഒരു ദിവസം എന്തുണ്ടാക്കണമെന്ന് നേരത്തെ തന്നെ പ്‌ളാന്‍ ചെയ്യുക. ഉണ്ടാക്കുന്നതിന്റെ എണ്ണം കുറയ്ക്കാന്‍ സാധിച്ചാല്‍ ഗ്യാസും സമയവും ലാഭിക്കാന്‍ സാധിക്കും. ഉണ്ടാക്കിയ സാധനങ്ങള്‍ ചൂടാറാത്ത പാത്രങ്ങളിലേക്ക് മാറ്റിവയ്ക്കുന്നതിലൂടെ ആവര്‍ത്തിച്ചുള്ള ഗ്യാസ് ഉപയോഗം കുറയ്ക്കാം.
സാധനങ്ങള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കണം. ഇത് നിങ്ങളുടെ ഒട്ടേറെ സാധനങ്ങള്‍ കേടുകൂടാതിരിക്കാന്‍ സഹായിക്കും. കൂടാതെ എലി, കൂറ, പാറ്റ എന്നിവയുടെ ആക്രമണം കുറയാനും നനവില്ലാതിരിക്കുന്നതാണ് നല്ലത്.
സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ അതിനുള്ള ലിസ്റ്റ് കൈയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ കാണുന്നതെല്ലാം വാങ്ങികൂട്ടും. കീശ കാലിയാവും.
കാര്‍ഡുകളുടെ ഉപയോഗം കുറയ്ക്കുക. കഴിയുന്നതും കാര്‍ഡ് കൈയില്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. പണം കൊടുത്തുവാങ്ങുകയാണെങ്കില്‍ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ നിര്‍ബന്ധിതരാവും.
കുട്ടികളെയും കൊണ്ട് ഷോപ്പിങിനു പോവുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കിയിട്ടുവേണം കൊണ്ടുപോവാണം. അല്ലാത്ത പക്ഷം സ്‌നാക്കുകള്‍ക്കും മറ്റുമായി നല്ലൊരു തുക ചെലവഴിക്കേണ്ടി വരും. കൂടാതെ സമയനഷ്ടവും.
പാചകവാതകം കറന്റ് എന്നിവയുടെ വിലയെ കുറിച്ച് എപ്പോഴും ബോധം വേണം. വൈദ്യുതിയില്‍ പാചകം ചെയ്യുന്നവര്‍ പ്രത്യേകിച്ചും. കറന്റ് ചാര്‍ജ് ഒരു പ്രത്യേക സ്‌ളാബിനപ്പുറം കടന്നാല്‍ റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന കാര്യം മറക്കരുത്.
ബള്‍ബ്, ഫാന്‍, എക്‌സ്‌ഹോസ്റ്റര്‍, എ.സി എന്നിവ കൃത്യമായി ഓഫ് ചെയ്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക. അത്തരമൊരു ശീലം വീട്ടിലെ ഓരോരുത്തരിലും വളര്‍ത്തികൊണ്ടു വരിക.
കറന്റ് ലാഭിക്കാന്‍ എല്‍.ഇ.ഡി ലൈറ്റുകളാണ് കൂടുതല്‍ ലാഭകരം. ഒരു ബജറ്റുണ്ടാക്കി പതുക്കെ പതുക്കെ ലൈറ്റുകള്‍ മാറ്റുക. കൂടാതെ വീട്ടിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ സാമ്പത്തികലാഭത്തിനു മാത്രം മുന്‍തൂക്കം നല്‍കാതിരിക്കുക. കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
രണ്ടു കുട്ടികളാണ് വീട്ടിലുള്ളതെങ്കില്‍ മൂത്തകുട്ടിയുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ബുക്കുകളും ഫര്‍ണിച്ചറുകളും കഴിയുന്നതും രണ്ടാമത്തെ ആള്‍ക്ക് ഉപകാരപ്പെടുത്തുക. കുട്ടികള്‍ക്കു ചെറിയ ചെറിയ പോക്കറ്റു മണികള്‍ നല്‍കി അവര്‍ക്ക് സമ്പാദിക്കാനുള്ള ശീലവും വരവിനനുസരിച്ച് ചെലവാക്കാനുള്ള ശീലവും വളര്‍ത്തികൊണ്ടു വരിക.
ജീവിതം പ്‌ളാന്‍ ചെയ്യാന്‍ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുക.
െഅച്ചാര്‍, കൊണ്ടാട്ടം, ഷാംപൂ, ജാം ഇങ്ങനെ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം വീട്ടിലുണ്ടാക്കാനായാല്‍ അനാവശ്യമായ ഒട്ടേറെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനാവും.
നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന സാധനം അത്യാവശ്യമുള്ളതല്ലെങ്കില്‍ എതെങ്കിലും ഓഫര്‍ വരുന്നതു വരെ കാത്തിരിക്കുക. വിചാരിച്ച ഉടന്‍ തന്നെ ഓടി ചെന്നു വാങ്ങാതിരിക്കുക. ഉല്‍സവസീസണുകളില്‍ ഇത്തരം ഓഫറുകള്‍ ധാരാളമുണ്ടാവാറുണ്ട്.
കുടുംബബജറ്റ് പ്‌ളാന്‍ ചെയ്യാം
വ്യക്തമായ ആസൂത്രണത്തിലൂടെ ഓരോ വീട്ടമ്മയ്ക്കും ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയും.അതിനായി ചില കുറുക്കുവഴികള്‍ ഇതാ.
New Update