മുംബൈ: ആഗോള വിപണി ശക്തമായതോടെ ആഭ്യന്തര വിപണിയും മുന്നേറ്റം നടത്തി. തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര ഓഹരികള്‍ നേട്ടം നിലനിര്‍ത്തി. ബിഎസ്ഇ സെന്‍സെക്സ് 787 പോയിന്റ് ഉയര്‍ന്ന് 60,747 ല്‍ എത്തി. നിഫ്റ്റി225 പോയിന്റ് ഉയര്‍ന്ന് 18,011 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.24 ശതമാനവും 0.45 ശതമാനവും ഉയര്‍ന്നു. എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലായിരുന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, ഫാര്‍മ, ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സൂചികകള്‍ 1 ശതമാനം വീതം നേട്ടമുണ്ടാക്കി. മറ്റുള്ള മേഖലകളും ഒരു ശതമാനത്തോളം ഉയര്‍ന്നു.
വ്യക്തിഗത ഓഹരികളില്‍, അള്‍ട്രാടെക് സിമന്റ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ഇരട്ടകള്‍, എല്‍ ആന്‍ഡ് ടി, എം ആന്‍ഡ് എം, ബജാജ് ട്വിന്‍സ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ടെക് എം, കൊട്ടക് ബാങ്ക്, എച്ച്യുഎല്‍, ടൈറ്റന്‍, ഐടിസി എന്നിവ 1 ശതമാനം മുതല്‍ 4 വരെ ഉയര്‍ന്നു.