ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 20,000 കടന്നു. മുന്‍ ക്ലോസിങ് നിരക്കിനേക്കാള്‍ ഒരു ശതമാനം വര്‍ധന. വിദേശ സ്ഥാപനങ്ങളോടൊപ്പം മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപകരും വന്‍തോതില്‍ ഇടപെട്ടതാണ് കുതിപ്പിന് കാരണം.
നടപ്പ് സാമ്പത്തിക വര്‍ഷം തുടക്കം മുതലുള്ള നിഫ്റ്റിയിലെ മുന്നേറ്റം 17 ശതമാനമാണ്. 18.9 ബില്യണ്‍ ഡോളറിലേറെ വിദേശ നിക്ഷേപം ഈ കാലയളവില്‍ രാജ്യത്തെ വിപണിയിലെത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 33,397 കോടി രൂപയാണ് വിപണിയിലിറക്കിയത്.
ചരക്ക് സേവന നികുതിയിലെ വര്‍ധന, സ്വകാര്യ മൂലധന ചെലവിലെ മുന്നേറ്റം, ഓഗസ്റ്റിലെ പിഐഎം എന്നിവയെല്ലാം സമ്പദ് വ്യവസ്ഥയുടെ കരുത്തുകാട്ടി. പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക്, അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന, മണ്‍സൂണ്‍, ആഗോള മാന്ദ്യ സൂചനകള്‍ എന്നിവയെ സമ്പദ്വ്യവസ്ഥ ചെറുക്കുകയും ചെയ്തു.