ഓഹരി വിപണിയില്‍ ബുധനാഴ്ച വന്‍ തിരിച്ചടി നേരിട്ടു. നിഫ്റ്റി 160 പോയന്റ് താഴെയാണ് ക്ലോസ് ചെയ്തത്. 523 പോയന്റ്‌സ് താഴ്ന്ന് 64,049.06 ലാണ് സെന്‍സെക്‌സ് അവസാനിപ്പിച്ചത്. മിഡ്, സ്‌മോള്‍ ഓഹരികള്‍ക്കും ബുധനാഴ്ച വലിയ നഷ്ടം നേരിട്ടു.
മിഡ്, സ്‌മോള്‍ ഓഹരി സൂചികകള്‍ യഥാക്രമം 0.52 ശതമാനവും 0.77 ശതമാനവും ഇടിഞ്ഞു. ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ഹിന്റാല്‍കോ എന്നിവ പിടിച്ചുനിന്നു. അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി എന്റര്‍പ്രൈസസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.