റീട്ടെയില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍; പുതിയ തീരുമാനവുമായി നെസ് ലെ

നെസ്ലെ ഇന്ത്യയുടെ ഓഹരി 1:10 എന്ന അനുപാതത്തില്‍ വിഭജിക്കാന്‍ ബോര്‍ഡിന്റെ അനുമതി. കൂടുതല്‍ റീട്ടെയില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനാണ് ഈ തീരുമാനം

author-image
Web Desk
New Update
റീട്ടെയില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍; പുതിയ തീരുമാനവുമായി നെസ് ലെ

മുംബൈ: നെസ്ലെ ഇന്ത്യയുടെ ഓഹരി 1:10 എന്ന അനുപാതത്തില്‍ വിഭജിക്കാന്‍ ബോര്‍ഡിന്റെ അനുമതി. കൂടുതല്‍ റീട്ടെയില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനാണ് ഈ തീരുമാനം. ഇതോടെ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും.

കമ്പനിയുടെ ഇക്വിറ്റി ഷെയറുകളുടെ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുക, ഇക്വിറ്റി ഷെയറുകള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി ഇതിലൂടെ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ തീരുമാനത്തിന് പിന്നില്‍. ഓഹരി ഉടമകളുടെ അംഗീകാരം ലഭിക്കുന്നതു മുതല്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമനം പ്രാബല്യത്തില്‍ വരുമെന്നും കമ്പനി വ്യക്തമാക്കി.

 

business Nestle India