എഫ്എംസിജി കമ്പനിയായ നെസ്ലെ ഇന്ത്യ ചൊവ്വാഴ്ച മാര്‍ച്ച് പാദത്തിലെ ലാഭം പ്രഖ്യാപിച്ചു. ലാഭം 24.7 ശതമാനം ഉയര്‍ന്ന് 737 കോടി രൂപയായി. മൊത്തം വില്‍പ്പന 21.3 ശതമാനം ഉയര്‍ന്ന് 4,808 കോടി രൂപയായി.
കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിതെന്ന് നെസ്ലെ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ പറഞ്ഞു. ഭക്ഷ്യ എണ്ണകള്‍, ഗോതമ്പ്, പാക്കേജിംഗ് സാമഗ്രികള്‍ തുടങ്ങിയവയുടെ വില കുറച്ചതിന്റെ ആദ്യ സൂചനകളാണ് കണ്ടുതുടങ്ങിയതെന്ന് ജനപ്രിയ ഉല്പന്നമായ മാഗി ന്യൂഡില്‍സിന്റെ നിര്‍മാതാക്കള്‍ പറഞ്ഞു.
ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിനാല്‍ പാല്‍, എണ്ണകള്‍, ഗ്രീന്‍ കോഫി എന്നിവയുടെ വില മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
നേരത്തെ ഏപ്രില്‍ 12 ന്, നെസ്ലെ ഓരോ ഓഹരിക്കും 27 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെ നെസ്ലെ ഓഹരി 20,678.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്.