മുത്തൂറ്റ് മൈക്രോഫിന്‍ ലിസ്റ്റിംഗ് 5.40 % കിഴിവില്‍

മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ 5.40 % കിഴിവില്‍ ലിസ്റ്റ് ചെയ്തു. 291 ആയിരുന്നു ഇഷ്യു വില. ഇതില്‍ നിന്ന് 5.40 ശതമാനമായ 15.70 രൂപ കുറവില്‍ 275.30 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.

author-image
Web Desk
New Update
മുത്തൂറ്റ് മൈക്രോഫിന്‍ ലിസ്റ്റിംഗ് 5.40 % കിഴിവില്‍

മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ 5.40 % കിഴിവില്‍ ലിസ്റ്റ് ചെയ്തു. 291 ആയിരുന്നു ഇഷ്യു വില. ഇതില്‍ നിന്ന് 5.40 ശതമാനമായ 15.70 രൂപ കുറവില്‍ 275.30 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായ മൈക്രോ ഫിനാന്‍സ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ ഡിസംബര്‍ 18നാണ് ആരംഭിച്ചത്. 20 ന് അവസാനിച്ചു.

960.00 കോടി രൂപ സമാഹരിക്കാനാണ് ഐപിഒയിലൂടെ കമ്പനി ശ്രമിച്ചത്. ഐപിഒയില്‍ കമ്പനിക്ക് 11.52 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. കമ്പനി 2.44 കോടി ഓഹരികളാണ് ഇഷ്യു ചെയ്തത്. 28,10,02,758 (28.04) അപേക്ഷകള്‍ ലഭിച്ചു.

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ് (ക്യുഐബി) സബ്സ്‌ക്രൈബ് ചെയ്തത് 17.47 മടങ്ങും നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ് സബ്സ്‌ക്രൈബ് ചെയ്തത് 13.20 മടങ്ങുമാണ്. റീട്ടെയില്‍ വിഭാഗം 7.57 മടങ്ങും ജീവനക്കാരുടെ വിഭാഗം 4.90 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു.

business Muthoot Microfin IPO price