റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ഇഷ അംബാനി, ആകാശ് അംബാനി, ആനന്ത് അംബാനി എന്നിവരെ നിയമിക്കാന്‍ ഓഹരി ഉടമകള്‍ അനുമതി നല്‍കി.
സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇഷയും ആകാശും 98 ശതമാനത്തിലധികം വോട്ടുകളോടെയാണ് റിലയന്‍സിന്റെ ബോര്‍ഡിലേക്ക് നിയമിതരായത്.
ആനന്ദിന് 92.75 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്നും ഫയലിംഗ് വ്യക്തമാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഓഹരികള്‍ 1.8 ശതമാനം വര്‍ധനവുണ്ടായി.
കമ്പനിയുടെ 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രഖ്യാപനം.
' ഇഷയും ആകാശും ജിയോയുടേയും ചില്ലറ വ്യാപാരങ്ങളുടേയും നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്.
തുടക്കം മുതല്‍ തന്നെ അവര്‍ക്ക് ബിസിനസില്‍ താത്പര്യമുണ്ടായിരുന്നു. വളരെ ഉത്സാഹത്തോടുകൂടി ആനന്തും പുതിയ ന്യൂ എനര്‍ജി ബിസിനസില്‍ ചേര്‍ന്നിരുന്നു' അബാനി പൊതുയോഗത്തില്‍ പറഞ്ഞു.