പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ 30 നകം; മുന്നറിയിപ്പുമായി എസ്ബിഐ; സേവനങ്ങള്‍ തടസ്സപ്പെടും

പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ഈ മാസം 30 നകം ബന്ധിപ്പിക്കണമെന്ന് എസ്.ബി.ഐ. ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

author-image
Web Desk
New Update
പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ 30 നകം; മുന്നറിയിപ്പുമായി എസ്ബിഐ; സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡല്‍ഹി: പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ഈ മാസം 30 നകം ബന്ധിപ്പിക്കണമെന്ന് എസ്.ബി.ഐ. ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തെ മാര്‍ച്ച് 30 നകം പാന്‍-ആധാര്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പ് അറിയിച്ചത്.
എന്നാല്‍, പിന്നീട് തീയതി നീട്ടി നല്‍കുകയായിരുന്നു. ഈ കാലാവധി ജൂണ്‍ 30 ന് അവസാനിക്കാനിരിക്കെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ മുന്നറിയിപ്പ്.

www.in.cometaxindiaefilling.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടത്. സൈറ്റിലെ ലിങ്ക് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാന്‍കാര്‍ഡ് നമ്പറും ആധാര്‍ നമ്പരും നല്‍കിയാല്‍ ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാം.

sbi aadhaar pan