കൊച്ചി: വിനോദസഞ്ചാര മേഖലയിലെ മികച്ച ഹോട്ടല്‍ വിഭാഗത്തില്‍ കോവളം ലീല റാവിസ് ഹോട്ടല്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഫിക്കി സംസ്ഥാന കൗണ്‍സില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലില്‍നിന്ന് ആര്‍.പി. ഗ്രൂപ്പ് ഇന്ത്യ വൈസ് പ്രസിഡന്റ് ആശിഷ് നായര്‍ പുരസ്‌കാരമേറ്റുവാങ്ങി.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ഒരുക്കിയ മെയ്ഡ് ഇന്‍ കേരള അവാര്‍ഡിലാണ്
ഈ പുരസ്‌ക്കാരദാനം നടന്നത്.ആര്‍.പി. ഗ്രൂപ്പിനു കീഴിലുള്ള കേരളത്തിലെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നാണ് കോവളം ലീല റാവിസ്.