സ്വകാര്യ മേഖലയിലെ കൊടക് മഹിന്ദ്ര ബാങ്കിന്റെ ലാഭം ഡിസംബര്‍ പാദത്തില്‍ 31 ശതമാനം വര്‍ദ്ധിച്ച് 2,792 കോടി രൂപയായി. ഈ കാലയളവില്‍ അറ്റ പലിശ വരുമാനം (എന്‍ഐഐ) 30 ശതമാനം ഉയര്‍ന്ന് 5,653 കോടി രൂപയായി.
ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം), മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 4.62 ശതമാനത്തില്‍ നിന്ന് 5.47 ശതമാനമായും ഉയര്‍ന്നു.
അതേ സമയം, സിഎഎസ്എ അനുപാതം കഴിഞ്ഞ വര്‍ഷത്തെ പാദത്തിലെ 59.9 ശതമാനത്തില്‍ നിന്ന് 53,3 ശതമാനമായി കുറഞ്ഞു. എന്‍പിഎയും ഈ കാലയളവില്‍ 0.79 ല്‍ നിന്ന് 0.43 ശതമാനമായി താഴ്ന്നു.
മൂന്നാം പാദത്തില്‍ കൊടാക്കിന്റെ പ്രവര്‍ത്തന ലാഭം 43 ശതമാനം ഉയര്‍ന്ന് 3,850 കോടി രൂപയായി. ഡിസംബര്‍ അവസാനത്തില്‍ അഡ്വാന്‍സുകള്‍ 23 ശതമാനം വര്‍ധിച്ച് 3,10,734 കോടി രൂപയായി.