തിരുവനന്തപുരം: സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് 20 ശതമാനം വരുമാന വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച നേടിയതായും കമ്പനി അറിയിച്ചു. അടുത്തിടെ സമാപിച്ച പാദത്തില്‍, വിപണിയിലെ കടുത്ത മത്സരം മൂലം നേരത്തെ ഉള്ളതിനേക്കാള്‍ ഗ്രോസ് മാര്‍ജിന്‍ കുറവായിരുന്നിട്ടും ഇന്ത്യയിലെ ബിസിനസ് സജീവമാക്കി നിലനിര്‍ത്താന്‍ സാധിച്ചെന്നും കമ്പനി വ്യക്തമാക്കി. ഈ പാദത്തില്‍ രണ്ട് ഫ്രാഞ്ചൈസി ഷോറൂം കൂടി തുടങ്ങി. 2022 ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ രണ്ട് ഫ്രാഞ്ചൈസികളും നിലനിലെ സാമ്പത്തില വര്‍ഷത്തില്‍ ഇതുവരെ മൊത്തം അഞ്ച് ഫ്രോഞ്ചൈസികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
കമ്പനിയുടെ മിഡില്‍ ഈസ്റ്റിലെ ബിസിനസില്‍ 65 ശതമാനത്തിലധികമാണ് വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. ഈ പാദത്തില്‍ കല്യാണിന്റെ ഓണ്‍ലൈന്‍ ജ്വല്ലറി പ്ലാറ്റഫോം, കാന്‍ഡര്‍ ആദ്യ ഷോറും ആരംഭിച്ചു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ 15 ശതമാനത്തിലധികം വരുമാന വളര്‍ച്ചയാണ് കാന്‍ഡറിനുണ്ടായത്. കല്യാണ്‍ ജ്വല്ലേഴ്സിന് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി മൊത്തം 163 ഷോറൂമുകളാണ് ഉള്ളത്.