ഇനി ഷോപ്പിംഗ് വാട്സാപ്പ് വഴിയും ; ജിയോ മാർട്ട് പ്രവർത്തനം ആരംഭിച്ചു

ഇനി ഷോപ്പിംഗ് വാട്സാപ്പ് വഴിയും. ഫേസ്ബുക്കുമായി വാണിജ്യകരാർ ഒപ്പുവെച്ച്മൂന്നു ദിവസത്തിനുള്ളിൽത്തന്നെ ജിയോ മാർട്ട് പ്രവർത്തനസജ്ജമായി.ജിയോ മാർട്ടിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ആരംഭിച്ചു .സബര്‍ബന്‍ നവീമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് പരീക്ഷണ സേവനം ലഭ്യമാകുന്നത്

author-image
online desk
New Update
ഇനി ഷോപ്പിംഗ് വാട്സാപ്പ് വഴിയും ; ജിയോ മാർട്ട് പ്രവർത്തനം ആരംഭിച്ചു

ഇനി ഷോപ്പിംഗ് വാട്സാപ്പ് വഴിയും. ഫേസ്ബുക്കുമായി വാണിജ്യകരാർ ഒപ്പുവെച്ച്മൂന്നു ദിവസത്തിനുള്ളിൽത്തന്നെ ജിയോ മാർട്ട് പ്രവർത്തനസജ്ജമായി.ജിയോ മാർട്ടിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ആരംഭിച്ചു .സബര്‍ബന്‍ നവീമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് പരീക്ഷണ സേവനം ലഭ്യമാകുന്നത്.

ജിയോ മാർട്ടിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യുന്നതിന്, ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ ജിയോ മാർട്ടിന്റെ വാട്ട്‌സ്ആപ്പ് നമ്പർ 88500 08000 സേവ് ചെയ്യേണ്ടതുണ്ട് ഉപഭോക്താവിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് വിൻഡോയിലേക്ക് ജിയോമാർട്ട് ഒരു ലിങ്ക് അയയ്‌ക്കുന്നു. ലിങ്ക് 30 മിനിറ്റ് മാത്രമാണ് പ്രവർത്തിക്കുക .

 

ലിങ്കിൽ ക്ലിക്കുചെയ്യുന്നത് ഉപയോക്താവിനെ ഒരു പുതിയ പേജിലേക്ക് നയിക്കുന്നു, അതിൽ അയാളുടെ വിലാസവും ഫോൺ നമ്പറും പൂരിപ്പിക്കണം, അതിനുശേഷം ഓർഡറിനായി ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് ലഭ്യമാക്കുന്നു. കൂടാതെ ഓർഡർ ഫോമും അതോടപ്പം ലഭ്യമാകും .ഉൽപ്പനങ്ങൾ വാങ്ങുമ്പോൾ പണമാണ് സ്വീകരിക്കുന്നത്

jiomart