വ്യാവസായിക ഉല്പാദനത്തില്‍ 10 ശതമാനം വളര്‍ച്ച

രാജ്യത്തെ വ്യാവസായിക ഉല്പാദനത്തില്‍ 10 ശതമാനം വളര്‍ച്ച. ഓഗസ്റ്റിലെ കണക്കാണിത്. കഴിഞ്ഞ ജൂലായില്‍ 5.7 ശതമാനം രേഖപ്പെടുത്തിയ ശേഷമുളള ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 0.7 ശതമാനമായിരുന്നു വളര്‍ച്ച.

author-image
Web Desk
New Update
വ്യാവസായിക ഉല്പാദനത്തില്‍ 10 ശതമാനം വളര്‍ച്ച

മുംബൈ: രാജ്യത്തെ വ്യാവസായിക ഉല്പാദനത്തില്‍ 10 ശതമാനം വളര്‍ച്ച. ഓഗസ്റ്റിലെ കണക്കാണിത്. കഴിഞ്ഞ ജൂലായില്‍ 5.7 ശതമാനം രേഖപ്പെടുത്തിയ ശേഷമുളള ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 0.7 ശതമാനമായിരുന്നു വളര്‍ച്ച.

ഖനന വ്യവസായം 12.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 ല്‍ ഇതേ കാലയളവിലെ വളര്‍ച്ച 3.9 ശതമാനം മാത്രമായിരുന്നു. മാനുഫാക്ചറിംഗ് രംഗത്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വെറും 0.5 ശതമാനമായിരുന്നു വളര്‍ച്ചയെങ്കില്‍ ഈ വര്‍ഷം അത് 9.3 ശതമാനമായി.

ഇലക്ടിസിറ്റിയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം വെറും 1.4 ശതമാനമായിരുന്നത് ഇക്കൊല്ലം 15.3 ശതമാനമായി ഉയര്‍ന്നു. വ്യാവസായിക ഉല്പാദന സൂചിക ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 6.1 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.

business india industry