മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യയുടെ വളര്‍ച്ച ഇന്ന് ഏറെ മുന്നിലാണ്.ഇതുവരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് കയറ്റുമതി 500 കോടി ഡോളര്‍ പിന്നിട്ടു.2022-23 സാമ്പത്തിക വര്‍ഷം അവസാനത്തോടെ 900 കോടി ഡോളര്‍ കടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏകദേശം 70,000 കോടി രൂപയോളം വരുമിത്. സാംസംഗ്, ആപ്പിള്‍ എന്നീ കമ്പനികളാണ് രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തിലും കയറ്റുമതിയിലും വന്‍ കുതിപ്പ് നടത്തിയിട്ടുള്ളത്.
2020-ല്‍ കൊണ്ടുവന്നിരുന്ന ഉത്പാദന അനുബന്ധ പദ്ധതിയാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ വലിയ മാറ്റം സംഭവിച്ചത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി 45,000 കോടി രൂപയായിരുന്നു.
ഉത്പാദന അനുബന്ധ പദ്ധതി പ്രകാരമാണ് ആപ്പിളിന്റെ കരാര്‍ കമ്പനികളായ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, വിസ്‌ട്രോണ്‍ എന്നിവ ഇന്ത്യയിലെത്തിയത്.
ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറിയായ ചൈനയിലെ ഐഫോണ്‍സിറ്റ് പ്ലാന്റില്‍ പ്രതിഷേധങ്ങള്‍ വന്നതിന് പിന്നാലെയാണ് ആപ്പിള്‍ ഉത്പാദന കേന്ദ്രം വ്യാപിപ്പിക്കാനൊരുങ്ങുന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിന്റെ ഭാഗമായി ആപ്പിള്‍ ഐപാഡ് ഉത്പാദനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.