ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫോറെക്‌സ് കരുതല്‍ ശേഖരത്തില്‍ നിന്ന് 2022ല്‍ ഇതുവരെ ചെലവിട്ടത് 82.8 ബില്യണ്‍ ഡോളര്‍.
സെപ്തംബറില്‍ മാത്രം 10 ബില്യണ്‍ ഡോളര്‍ ചെലവിട്ടു. ഓഗസ്റ്റിലും ആര്‍ബിഐ ശക്തമായ ഇടപെടല്‍ നടത്തുകയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ എക്കാലത്തെയും ഉയര്‍ന്ന 642.4 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്തംബര്‍ 9 വരെ ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 550.8 ബില്യണ്‍ ഡോളറാണ്.