ന്യൂഡൽഹി : പ്രമുഖ എയര്‍ലൈന്‍സ് ആയ ഇന്‍ഡിഗോയുടെ ലാഭം 16.5 ശതമാനം ഇടിഞ്ഞ് 1,659 കോടിയായി.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്.
50 ടര്‍ബോപ്രോപ് വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമാണ് കമ്പനിയുടെ ലാഭം കുറയാന്‍ കാരണമായത്. പ്രാദേശിക സര്‍വ്വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടര്‍ബോപ്രോപ് വിമാനങ്ങള്‍ ഇന്‍ഡിഗോ വാങ്ങിയത്. 2015-16 വര്‍ഷത്തില്‍ 1,986 കോടിയായിരുന്നു ഇന്‍ഡിഗോയുടെ ലാഭം.