ഇൻഡിഗോ ഇന്ത്യയുടെ സഹ സഹസ്ഥാപകനായ രാകേഷ് ഗാംഗ്‌വാൾ എയർലൈന്സ് ആയ സ്‌പൈസ് ജെറ്റിന്റെ ഓഹരി വാങ്ങൻ പോകുന്നതായി റിപ്പോർട്ടുകൾ.ഔദ്യോഗിക മായി ഈ വാർത്ത ആരും സ്ഥീരീകരിച്ചിട്ടില്ല ഏങ്കിലും ഇതിന്റെ പ്രഭാവം സ്‌പൈസ് ജെറ്റിന്റെ ഓഹരി വിപണി 20% ആയി ഉയർത്തിയിട്ടുണ്ട്.
സ്‌പൈസ്‌ജെറ്റിൽ ഗംഗ്‌വാൾ നടത്തുന്ന നിക്ഷേപം എയർലൈൻസിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുകയും അതിന്റെ വളർച്ചയെ ഉദീപിപ്പിക്കുകയും ചെയ്യും.എയർക്രാഫ്റ്റ് ലെസറായ സെലസ്റ്റിയൽ ഏവിയേഷൻ സർവീസസ് ലിമിറ്റടുമായി ഒത്തുതീർപ്പിന്റെ ഘട്ടത്തിലാണെന്ന് സ്‌പൈസ്ജറ്റ് അടുത്തിടെ എൻസിഎൽടിയോട് പറഞ്ഞു.
കൂടാതെ മുൻ ഉടമ കലാനിധി മാരനാടക്കം നിരവധി പേർക്ക് ഭീമമായ തുക നൽകാനുണ്ട്.സഹസ്ഥാപകൻ രാഹുൽ ഭാട്ടിയയുമായുള്ള തർക്കത്തിന് ശേഷം 5 വർഷത്തിനുള്ളിൽ ഇൻഡിഗോയിലെ തന്റെ ഓഹരികൾ വെട്ടികുറയ്ക്കുമെന്ന് ഗാംഗ്‌വാൾ പറഞ്ഞിരുന്നു.