മുംബൈ: ഡിസംബര്‍ 31ന് അവസാനിക്കുന്ന പാദത്തില്‍ എഫ്എംസിജിയിലെ പ്രമുഖ ഐടിസിയുടെ അറ്റാദായം 21 ശതമാനം വര്‍ദ്ധിച്ച് 5031 കോടി രൂപയായി. മുന്‍ വര്‍ഷമിത് 4156 കോടി രൂപയായിരുന്നു. കമ്പനി ഓഹരി ഒന്നിന് ആറു രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഐടിസിയുടെ വരുമാനം 23 സാമ്പത്തിക വര്‍ഷത്തില്‍ 2.3 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2.3 ശതമാനം വര്‍ദ്ധനവില്‍ 16225 കോടി രൂപയാണ് വരുമാനം. 22 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 15852 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
വെള്ളിയാഴ്ച, ബിഎസ്ഇയിലെ ഐടിസിയുടെ സ്‌ക്രിപ്റ്റ് 0.5 ശതമാനം ഉയര്‍ന്ന് 380.70 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഡിസംബര്‍ പാദത്തില്‍ കണ്‍സ്യൂമര്‍ സെന്റിമെന്റ്‌സ് മെച്ചപ്പെട്ടെങ്കിലും മഹാമാരിക്ക് മുമ്പുള്ള നിലവാരത്തിന് താഴെയാണ് തുടരുന്നതെന്ന് ഐടിസി അറിയിച്ചു.