ഐടി ഭീമന്‍മാരുടെ കരുത്തിൽ ഇന്ത്യൻ വിപണിക്ക് കരുത്ത്

ഐടി ഭീമന്‍മാരായ ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക്മഹീന്ദ്ര, ടിസിഎസ് എന്നിവയുടെ ഓഹരി വാങ്ങല്‍ മൂല്യമുയര്‍ന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും പുത്തന്‍ ഉയരം കുറിച്ചു. എച്ച്1ബി വീസകളിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങളാണ് ഐടി ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

author-image
Greeshma G Nair
New Update
ഐടി ഭീമന്‍മാരുടെ കരുത്തിൽ ഇന്ത്യൻ വിപണിക്ക് കരുത്ത്

മുംബൈ: ഐടി ഭീമന്‍മാരായ ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക്മഹീന്ദ്ര, ടിസിഎസ് എന്നിവയുടെ ഓഹരി വാങ്ങല്‍ മൂല്യമുയര്‍ന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും പുത്തന്‍ ഉയരം കുറിച്ചു. എച്ച്1ബി വീസകളിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങളാണ് ഐടി ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിഎസ്ഇയില്‍ ഐടി സൂചികകള്‍ 1.78 ശതമാനം നേട്ടമുണ്ടാക്കി. ആരോഗ്യ, എഫ്എംസിജി, ബാങ്കിംഗ് തുടങ്ങിയവയുടെ ഓഹരികളും വാങ്ങല്‍ താത്പര്യം പ്രകടിപ്പിച്ചു.

അതേസമയം വാഹന ഓഹരികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ മാസം വാഹനവിപണിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ വില്‍പ്പന നിരക്കാണ് ഇതിന് കാരണം. നിഫ്റ്റിയിലെ വാഹന സൂചികയില്‍ 1.31 ശതമാനം ഇടിവുണ്ടായി. 

നിഫ്റ്റിയിലെ 25 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 26 എണ്ണം നഷ്ടത്തിലായിരുന്നു. ഇന്‍ഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. മൂന്ന് ശതമാനമുയര്‍ന്ന് 935 രൂപയായിരുന്നു ഓഹരി വില. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, സിപ്ല, ടെക് മഹീന്ദ്ര, ഐഡിയ സെല്ലുലാര്‍, സണ്‍ഫാര്‍മ തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ലാര്‍സന്‍ ട്യൂബ്‌റോ, ഹിന്‍ഡാല്‍കോ, ടാറ്റാമോട്ടോഴ്‌സ്, എസിസി, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലായിരുന്നു.

സെന്‍സെക്‌സ് 85 പോയിന്റ് ഉയര്‍ന്ന് 28227ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പതിനെട്ട് പോയിന്റ് ഉയര്‍ന്ന് 8732.4 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Indian market