ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ സാമ്പത്തിക വളർച്ചയിൽ ഇടിവു നേരിടുമ്പോൾ, നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 6.3% വളർച്ചാനിരക്കു കൈവരിക്കുമെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫിന്റെ) പ്രവചനം.
കോവിഡാനന്തര പ്രശ്നങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയും ചൈനയിലെ സ്ഥിതി ദുഷ്കരമാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കൊല്ലം 5%, 2024-ൽ 4.2% എന്നിങ്ങനെയാണു ചൈനയിൽ വളർച്ചനിരക്ക് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, യുഎസ്ന്റെ നില മെച്ചപ്പെടുത്തുമെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച 2023ലെ പോലെ അടുവർഷവും ശക്തമായി തുടരും. 20 ബേസിസ് പോയിന്റ് (0.2%) വർധന വരുത്തി ഐഎംഎഫ് വളർച്ച നിരക്ക് 6.1 ശതമാനമായി ജൂലൈയിൽ വർധിപ്പിച്ചിരുന്നു. ലോകബാങ്കിന്റെ വിലയിരുത്തലും ഏറക്കുറെ സമാനമായിരുന്നു. ആർബിഐ കണക്കുകൂട്ടിയതിനെക്കാൾ (6.5%) ഐഎംഎഫിന്റേതിൽ നേരിയ കുറവുണ്ടെങ്കിലും സ്ഥിതി ഭേദപെട്ടനിലയിലാണ് .
സേവന മേഖലകളിലുണ്ടായ ഉണർവ് ചൂണ്ടിക്കാട്ടി സാമ്പത്തിക വളർച്ചനിരക്ക് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 7.8% ആയിരുന്നുവെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
പ്രതീക്ഷിച്ചതിലും കരുത്തുള്ള ഉപഭോഗമാണു ഇന്ത്യയിലെ സ്ഥിതി ആശാവഹമാക്കുന്നത്. നിക്ഷേപം, ഉപഭോഗം, സർക്കാരിന്റെ സാമ്പത്തിക നയം എന്നിവയാണ് യുഎസിനു ബലമാകുന്നത്. നടപ്പുവർഷം 2.1%. അടുത്ത വർഷം 1.5% എന്നിങ്ങനെയാണ് യുഎസിന്റെ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, യൂറോപ്പിലേത് ഈ വർഷം 0.7% ആകും. അടുത്തവർഷം 1.2% ആയി വർധിക്കും. 5.3%
ലോകസമ്പത്ത് വ്യവസ്ഥയുടെ സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ -ഹമാസ് യുദ്ധസാഹചര്യം എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ലെങ്കിലും ഇതു പുതിയ പ്രതിസന്ധിയാകാമെന്ന് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഐഎംഎഫ് അധികൃതർ സൂചിപ്പിച്ചു.
ആഗോള സാമ്പത്തിക വളർച്ച 2022-ൽ 3.5% ആയിരുന്നു. 2023ൽ ഇത് 3% അടു കൊല്ലം 2.9% എന്നിങ്ങനെയാണ് പുതിയ റിപ്പോർട്ടിലെ പ്രതീക്ഷ.