കൊച്ചി: ബഹുരാഷ്ട്ര ഐടി കമ്പനിയായ ഐബിഎമ്മിന്റെ ഇന്ത്യയിലെ പ്രധാന ഹബ്ബായി കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ ലാബിനെ മാറ്റും. വ്യവസായവകുപ്പ് മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഐ.ബി.എമ്മിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി ലാബ് പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം തികയും മുമ്പാണ് വിപുലീകരണം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസത്തെ മുഴുവന്‍ സമയ പെയ്ഡ് ഇന്റേണ്‍ഷിപ്പ് നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിപരിചയവും എ.ബി.എമ്മില്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് വന്‍കിട കമ്പനികളില്‍ അവസരങ്ങള്‍ ലഭിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ഐ.ബി.എമ്മിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ്വെയര്‍ ലാബ് 2022 സെപ്തംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 15,00 ജീവനക്കാര്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നുണ്ട്.