ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ 9.66 ശതമാനം ഉയര്‍ന്നു, വരുമാനം 10.9 ശകമാനം കൂടി

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മാര്‍ച്ച് പാദത്തിലെ ലാഭം 9.66 ശതമാനം ഉയര്‍ന്ന് 2,552 കോടി രൂപയായി

author-image
Web Desk
New Update
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ 9.66 ശതമാനം ഉയര്‍ന്നു, വരുമാനം 10.9 ശകമാനം കൂടി

 

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മാര്‍ച്ച് പാദത്തിലെ ലാഭം 9.66 ശതമാനം ഉയര്‍ന്ന് 2,552 കോടി രൂപയായി. ഈ കാലയളവിലെ വരുമാനം 10.9 ശതമാനം വര്‍ധിച്ച് 14,638 രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 22 രൂപയുടെ അന്തിമ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാര്‍ച്ച് പാദത്തില്‍ 4% വളര്‍ച്ച നേടി. കമ്പനിയുടെ 75 ശതമാനത്തിലധികം ബിസിനസ്സുകളുടെ വിപണി വിഹിതവും വര്‍ധിച്ചു.

ഹോം കെയര്‍ യൂണിറ്റ് 19% വരുമാന വളര്‍ച്ചയും ബ്യൂട്ടി, പെഴ്‌സണല്‍ കെയര്‍ യൂണിറ്റ് 10% വളര്‍ച്ചയും രേഖപ്പെടുത്തി. ഫുഡ്, റിഫ്രെഷ്‌മെന്റ് വിഭാഗം 3% വളര്‍ച്ച നേടിയപ്പോള്‍, ചായ വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയും കോഫ് ഇരട്ട അക്ക വളര്‍ച്ച നേടുകയും ചെയ്തു.

ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കമ്പനിയുടെ ഓഹരിയില്‍ ചെറിയ ഇടിവുണ്ടായി. ഓഹരി മൂല്യം 1.2 ശതമാനം കുറഞ്ഞ് 2,474.90 രൂപയിലെത്തി.

 

business Hindustan Unilever