2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായത്തില്‍ 50 ശതമാനം വര്‍ധന. ബാങ്കിന്റെ അറ്റാദായം 50 ശതമാനം വര്‍ധിച്ച് 15,976 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 10,605 കോടിയായിരുന്നു.
അറ്റ പലിശ വരുമാനം 6.7 വര്‍ധിച്ച് 27,385 കോടി രൂപയായി. ബാങ്ക് നേടിയ പ്രവര്‍ത്തന ലാഭം 22,694 കോടി രൂപയാണ്. 31 ശതമാനമാണ് വര്‍ധന.
കഴിഞ്ഞ വര്‍ഷം ഈ കാലയളവിനെ അപേക്ഷിച്ച് അറ്റ വരുമാനം 114 ശതമാനം ഉയര്‍ന്ന് 66,317 കോടിയായി. സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ബാങ്കിന്റെ ആകെ നിക്ഷേപം 30 ശതമാനം ഉയര്‍ന്ന് 21,72,858 കോടി രൂപയിലെത്തി.
വാര്‍ഷിക അടിസ്ഥാനത്തില്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 1.34 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.24 ശതമാനമായിരുന്നു. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ പാദത്തിലെ 0.30 ശതമാനത്തില്‍ നിന്ന് 0.35 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സിയും തമ്മിലുള്ള ലയനത്തിനുശേഷമുള്ള ആദ്യ ഫലമാണ് പുറത്തുവന്നത്.