രാജ്യത്തെ ആദ്യത്തെ ലീക്ക് പ്രൂഫ് സ്പളിറ്റ് എസി പുറത്തിറക്കി ഗോദ്‌റെജ്

ഗോദ്‌റെജ് അപ്ലയന്‍സസ്, രാജ്യത്തെ ആദ്യത്തെ ലീക്ക് പ്രൂഫ് സ്പളിറ്റ് എയര്‍ കണ്ടീഷണര്‍ പുറത്തിറക്കി. പത്തുവര്‍ഷത്തെ ഇന്‍വേര്‍ട്ടര്‍ കംപ്രസര്‍ വാറന്റിയുള്ള എയര്‍ കണ്ടീഷണറിന്റെ വില 48900 രൂപയാണ്.

author-image
Web Desk
New Update
രാജ്യത്തെ ആദ്യത്തെ ലീക്ക് പ്രൂഫ് സ്പളിറ്റ് എസി പുറത്തിറക്കി ഗോദ്‌റെജ്

കൊച്ചി: ഗോദ്‌റെജ് അപ്ലയന്‍സസ്, രാജ്യത്തെ ആദ്യത്തെ ലീക്ക് പ്രൂഫ് സ്പളിറ്റ് എയര്‍ കണ്ടീഷണര്‍ പുറത്തിറക്കി. പത്തുവര്‍ഷത്തെ ഇന്‍വേര്‍ട്ടര്‍ കംപ്രസര്‍ വാറന്റിയുള്ള എയര്‍ കണ്ടീഷണറിന്റെ വില 48900 രൂപയാണ്. രാജ്യത്തെ വിവിധ സ്റ്റോറൂമുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

'ഗവേഷണ-രൂപകല്‍പ്പന കേന്ദ്രങ്ങളിലെ നിരവധി പരീക്ഷണങ്ങളിലൂടെ മികച്ചതാക്കിയ ആന്റി-ലീക്ക് സാങ്കേതികവിദ്യയിലൂടെ, ഇന്ത്യയിലെ ആദ്യത്തെ ലീക്ക് പ്രൂഫ് സ്പ്ലിറ്റ് എസിക്ക് തുടക്കമിടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസി വില്‍പ്പനയില്‍ 2 മടങ്ങ് വളര്‍ച്ച പ്രതീക്ഷിക്കുന്നു.'', ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ പറഞ്ഞു.

'നിരവധി സാങ്കേതിക വിദ്യ സവിശേഷതകളോടുകൂടിയ ഇരുപത്തിഞ്ചിലധികം ഉല്പന്നങ്ങളുടെ നിരയാണ് അടുത്ത വേനല്‍ക്കാലത്തിനായി കമ്പനി ലഭ്യമാക്കിയിട്ടുള്ളത്.'', ഗോദ്‌റെജ് അപ്ലയന്‍സസ് പ്രൊഡക്ട് ഗ്രൂപ്പ് ഹെഡ്-എയര്‍ കണ്ടീഷനേഴ്‌സ് സബ്യസാചി ഗുപ്ത പറഞ്ഞു.

Godrej Appliances business leak proof split AC