ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായി

ഫോബ്‌സ് മാസികയുടെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ടെസ് ല മേധാവി ഇലോണ്‍ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായി.

author-image
Shyma Mohan
New Update
ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായി

പാരീസ്: ഫോബ്‌സ് മാസികയുടെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ടെസ് ല മേധാവി ഇലോണ്‍ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായി. ലോകത്തിലെ പ്രമുഖ ആഢംബര ഗ്രൂപ്പായ എല്‍വിഎംഎച്ച് ഉടമയായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ശതകോടീശ്വര പട്ടികയില്‍ മസ്‌കിനെ പിന്തള്ളി ഒന്നാമതെത്തിയിരിക്കുന്നത്.

ലൂയിസ് വിറ്റണ്‍, ഗിവന്‍ചി, കെന്‍സോ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ എല്‍വിഎംഎച്ച് ഗ്രൂപ്പ്, ഏറ്റവും പുതിയ ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ശക്തമായ വരുമാനവും ലാഭ വളര്‍ച്ചയും രേഖപ്പെടുത്തി.

പലിശനിരക്കും മാന്ദ്യ ഭയവും ഉയരുകയും യുഎസ് ടെക് ഓഹരികള്‍ ഇടിയുകയും ചെയ്തതോടെ മസ്‌ക് അര്‍നോള്‍ട്ട് കുടുംബത്തെക്കാള്‍ താഴെയായി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 134.8 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 111.3 ബില്യണ്‍ ഡോളറുമായി നാലാം സ്ഥാനത്തുമാണ്.

elon-musk Bernard Arnault Forbes billionaire list