മുംബൈ: ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതി 26 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ജനുവരിയിലെ കണക്കുകള്‍ പ്രകാരം 26,757 കോടി രൂപയുടെ ഇലക്‌ട്രോണിക്‌സ് ഇറക്കുമതിയാണ് ഉണ്ടായിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവാണ് ഇറക്കുമതി വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. ഇവയുടെ കയറ്റുമതി 10 ശതമാനം വര്‍ദ്ധിച്ചിട്ടുമുണ്ട്.